കോഴിക്കോട് മെഡിക്കൽ കോളജ് സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഞായറാഴ്ച മുതൽ വിണ്ടും പ്രവർത്തിച്ച് തുടങ്ങും
കോഴിക്കോട് മെഡിക്കൽ കോളജ് സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഞായറാഴ്ച മുതൽ വീണ്ടും പ്രവർത്തിച്ച് തുടങ്ങും. സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ എംആർഐ റൂമിൽ പുക ഉയർന്നതിനെ തുടർന്ന് മെയ് മാസത്തിലാണ് അടച്ചിട്ടത്.
ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ലോർ, ഒന്നാം നില, എംആർഐ, എന്നിവയാണ് ഞായറാഴ്ച മുതൽ വിണ്ടും തുറന്ന് പ്രവർത്തിക്കുന്നത്. ഓഗസ്റ്റ് 27 മുതൽ രണ്ട്, മൂന്ന്, നാല് നിലകലിലുള്ള വാർഡുകളും ന്യൂറോ സർജറി തീവ്ര പരിചരണ വിഭാഗവും തുറന്ന് പ്രവർത്തിക്കും.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നേരിട്ട് സന്ദർശനം നടത്തിയിരുന്നു. ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ച് എല്ലാവിധ സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് വേണ്ടിയിട്ടുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഫയർ & റെസ്ക്യൂ വിഭാഗം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, പൊതുമരാമത്ത് വിഭാഗം എന്നിവർ ചേർന്ന സമിതി സുരക്ഷിതത്വം ഉറപ്പാക്കി റിപ്പോർട്ട് സമർപ്പിച്ചു. ഈ സാഹചര്യത്തിലാണ് സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് തുറന്ന് പ്രവർത്തിക്കാൻ