കണ്ണൂർ മുഴപ്പിലങ്ങാട് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 7 പേർക്ക് പരുക്ക്
Jun 3, 2026, 12:48 IST
കണ്ണൂർ മുഴപ്പിലങ്ങാട് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് 7 പേർക്ക് പരുക്ക്. മൊയ്തു പാലത്തിന് സമീപം ബുധനാഴ്ച രാവിലെ 6 മണിയോടെയാണ് അപകടം ഉണ്ടായത്.കണ്ണൂരിൽ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസ് മറ്റൊരു ലോറിയിലും ഇടിച്ചു. പരുക്കേറ്റവരെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.