യാത്രക്കിടെ ഹൃദയാഘാതം: കെഎസ്ആർടിസി ഡ്രൈവർ മരണപ്പെട്ടു; മാവേലിക്കരയിൽ ബസ് കടയിലേക്ക് ഇടിച്ചു

 

ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതം മൂലം മരണപ്പെട്ടു. നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി കടയ്ക്ക് കേടുപാടുകൾ സംഭവിച്ചു. മാവേലിക്കര നടക്കാവിൽ രാവിലെ 9 മണിയോടെയാണ് അപകടം. ഡ്രൈവർ പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയ്ക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. യാത്രക്കിടെ ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ട് ബോധം നഷ്ടമാവുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല.