അടൂരിൽ KSRTC ജീവനക്കാരൻ സ്ത്രീയെ വടികൊണ്ട് അടിച്ചതായി പരാതി
Jun 15, 2026, 13:52 IST
കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സ്ത്രീയെ വടികൊണ്ട് അടിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. ബസ് സ്റ്റാൻഡിൽ ഭിക്ഷാടനം നടത്തിയ സ്ത്രീയെയാണ് ജീവനക്കാരൻ ആക്രമിച്ചതെന്നാണ് ആരോപണം. ആർ. വേണു എന്ന കെഎസ്ആർടിസി ജീവനക്കാരനെതിരെയാണ് പരാതി.ബസ് സ്റ്റാൻഡിൽ ഭിക്ഷാടനത്തിന് എത്തിയ സ്ത്രീയെ വടികൊണ്ട് അടിച്ചെന്നാണ് ആരോപണം.എന്നാൽ ആരോപണങ്ങൾ കെഎസ്ആർടിസി അധികൃതർ തള്ളി.ഭിക്ഷാടന നിരോധന മേഖലയായതിനാൽ മാറ്റിവിടുക മാത്രമാണ് ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം.സംഭവത്തിന് പിന്നാലെ സ്ത്രീ സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.തുടർന്ന് ജനറൽ ആശുപത്രിയിലെത്തി ചികിത്സ തേടുകയും ചെയ്തു. കുറച്ച് നാളുകളായി ആലപ്പുഴയിലെ താമരക്കുളത്ത് താമസിക്കുന്ന ആന്ധ്രാപ്രദേശ് സ്വദേശിനിയാണ് പരാതിക്കാരിയെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.