കെഎസ്ആർടിസിയിലെ സൗജന്യ യാത്ര: പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ; സമര മുന്നറിയിപ്പ്

 

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്. സർക്കാർ ബജറ്റിൽ തങ്ങൾക്ക് അനുകൂലമായ തീരുമാനം ഉണ്ടാകാത്ത പക്ഷം സർവീസ് നിർത്തി സമരത്തിലേക്ക് പോകുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു.സ്ത്രികൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതോടെ സ്വകാര്യ ബസ് സർവീസുകൾക്ക് വലിയ നഷ്ടം സംഭവിക്കുമെന്നും ഉടമകൾ ആരോപിക്കുന്നു. ഇതിന്റെ ഫലമായി നിരവധി സർവീസുകൾ നിർത്തിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും തൊഴിലാളികൾക്ക് തൊഴിൽ നഷ്ടം സംഭവിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ പ്രതികരിച്ചു. .വിദ്യാർത്ഥികളുടെ നിരക്ക് 15 വർഷമായി വർധിച്ചിട്ടില്ലെന്നും, മേഖല ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ബസ് ഉടമകൾ ചൂണ്ടിക്കാട്ടി.

സർക്കാരിൽ നിന്ന് പാക്കേജ് സഹായം ലഭിക്കാതെ സർവീസ് തുടരാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ ഇടപെടലിൽ ചർച്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബസ് ഉടമകൾ പറഞ്ഞു. ജനുവരി 19ന് ശേഷം സംയുക്ത യോഗം ചേരാനും, മേഖലയെ സംരക്ഷിക്കുന്ന തീരുമാനമുണ്ടായില്ലെങ്കില്‍ ബജറ്റിന് ശേഷം സ്വപണിമുടക്കാനുമാണ് തീരുമാനം. ഡീസൽ സബ്സിഡി, ഇൻഷുറൻസ് ഇളവ്, സ്റ്റാൻഡ് ഫീസ് ഒഴിവാക്കൽ, വിദ്യാർത്ഥി-പൊതു യാത്രാ നിരക്ക് വർധന എന്നിവ ഉൾപ്പെടെയുള്ള സമഗ്ര പാക്കേജ് സർക്കാർ പരിഗണിക്കണമെന്നും ബസ് ബസ് ഉടമകൾ ആവശ്യപ്പെട്ടു.