കെ.എസ്.ആർ.ടി.സിയുടെ ബിസിനസ് ക്ലാസ്; രണ്ടാമത്തെ ബസ് ഓഗസ്റ്റ് 20 മുതൽ സർവീസ് തുടങ്ങും

 

കെ.എസ്.ആർ.ടി.സിയുടെ ബിസിനസ് ക്ലാസ് വിഭാഗത്തിലെ രണ്ടാമത്തെ ബസ് ഓഗസ്റ്റ് 20 മുതൽ സർവീസ് ആരംഭിക്കും. തിരുവനന്തപുരം-എറണാകുളം റൂട്ടിലാണ് പുതിയ സർവീസ്.

ബിസിനസ് ക്ലാസ് വിഭാഗത്തിലെ ആദ്യ ബസ് ആലപ്പുഴ-ബെംഗളൂരു റൂട്ടിൽ ഓഗസ്റ്റ് 16ന് കെ.സി. വേണുഗോപാൽ എം.പി. ഫ്‌ലാഗ് ഓഫ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ ബസും സർവീസ് ആരംഭിക്കുന്നത്.

രാവിലെ 5.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 9.30ന് എറണാകുളത്ത് എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. എറണാകുളത്ത് നിന്ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന ബസ് രാത്രി 9ന് തിരുവനന്തപുരത്ത് എത്തും.

തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് സർവീസ് നടത്തുക. യാത്രക്കാർക്കായി ഓൺലൈൻ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.