കേരളത്തിലെ കുംഭമേളയ്ക്ക് തുടക്കമായി

 

കേരളത്തിന്റെ കുംഭമേളയായി അറിയപ്പെടുന്ന തിരുനാവായ മഹാമാഘ മഹോത്സവത്തിന് തുടക്കമായി. ഗവർണർ രാജേന്ദ്ര ആർലേക്കർ മഹോത്സവം ഉദ്ഘാടനം ചെയ്തു. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ മുഖ്യരക്ഷാധികാരിയായി.

കൂടാതെ മാതാ അമൃതാനന്ദമയി, ആചാര്യ മഹാമണ്ഡലേശ്വർ ,സ്വാമി അവധേശാനന്ത ഗിരി മഹാരാജ് എന്നിവരാണ് മറ്റ് മുഖ്യരക്ഷാധികാരികൾ. പി.കെ കേരള വർമ്മ രാജാ സാമൂതിരിപ്പാട്, എം.സി ശ്രീധരവർമ്മ രാജാ വള്ളുവക്കോനാതിരി, ശ്രീ അംബാലിക തമ്പുരാട്ടി വെട്ടം, രാമൻ രാജമന്നൻ, കോവിൽ മല ശ്രീ എസ് അനുരാജൻ രാജാ പെരുമ്പടപ്പം സ്വരൂപം, അവിട്ടം തിരുനാൾ ആദ്യിത്യ വർമ്മ വേണാട് സ്വരൂപം എന്നിവരും രക്ഷാധികാരികളാണ്.

ജനുവരി പതിനെട്ടുമുതൽ ഫെബ്രുവരി മൂന്ന് വരെയാണ് തിരുനാവായ മഹാമാഘ മഹോത്സവം. അതേസമയം മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന താൽക്കാലിക പാലത്തിന് നേരത്തെ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. കേരള നദീതീര സംരക്ഷണ നിയമം പ്രകാരമാണ് തിരുനാവായ വില്ലേജ് ഓഫീസർ സ്റ്റോപ് മെമ്മോ ഇറക്കിയത്. ഇതിനെതിരെ സംഘാടകർ ഹൈക്കോടതിയിൽ ഹരജി നൽകുകയും ചെയ്തിരുന്നു. വില്ലേജ് ഓഫീസറുടെ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.