സിഎംആര്‍എല്‍ കമ്പിനിയിൽ നിന്നും പണം വാങ്ങിയതെല്ലാം നേതാക്കൾ, അതിൽ തെറ്റില്ല; ആരോപണം നിഷേധിക്കാതെ കുഞ്ഞാലിക്കുട്ടി
Aug 10, 2023, 13:46 IST
സിഎംആർഎൽ കമ്പനിയിൽ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണം മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി നിഷേധിച്ചില്ല. പണം വാങ്ങിയത് എല്ലാം നേതാക്കളാണെന്നും, അങ്ങനെ പണം വാങ്ങുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. മൊത്തം പരിസ്ഥിതി മലിനീകരണത്തിന്റെ ഉത്തരവാദിത്തം ഒരു കരിമണൽ കമ്പനിയുടെ തലയിൽ ഇടുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയ കാര്യം
പ്രതിപക്ഷം സഭയിൽ ഉന്നയിക്കാതിരുന്നതിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചട്ടം പറഞ്ഞ് ന്യായീകരിച്ചു. പ്രതിപക്ഷം എന്ത് സഭയിൽ ഉന്നയിക്കണമെന്നത് മാധ്യമങ്ങൾ അല്ല തീരുമാനിക്കുന്നത്. സംഭാവന വാങ്ങാൻ പാർട്ടി ചുമതലപ്പെടുത്തിയവർ ആയിരുന്നതിനാലാണ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും സിഎംആർഎൽ കമ്പനി മേധാവികളിൽ നിന്ന് പണം വാങ്ങിയതെന്നും വി ഡി സതീശൻ പറഞ്ഞു.