കെ.എം.മാണി ഇൻസ്റ്റിറ്റ്യൂട്ടിനും കോടിയേരി സ്മാരക പഠന കേന്ദ്രത്തിനും ഭൂമി അനുവദിച്ചു
Jan 14, 2026, 18:27 IST
കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ അന്തരിച്ച കെ.എം. മാണിയുടെ സ്മരണക്കായി കെ.എം. മാണി ഫൗണ്ടേഷന് സ്ഥലം അനുവദിച്ച് സർക്കാർ.തിരുവനന്തപുരത്തെ കവടിയാറിൽ 25 സെന്റ് സ്ഥലമാണ് അനുവദിച്ചിരിക്കുന്നത്.ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ആർ. ഒന്നിന് 100 രൂപ നിരക്കിൽ 30 വർഷത്തേക്ക് ഭൂമി പാട്ടത്തിനു നൽകും.
കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിനും ഭൂമി അനുവദിച്ചു. തലശ്ശേരി വാടിക്കകത്ത് 1.139 ഏക്കർ ഭൂമിയിലാണ് അനുവദിച്ചത്. ഇതിനാവശ്യമായ ഭൂമി പാട്ടത്തിന് നൽകും. പ്രതിവർഷം ആർ ഒന്നിന് നൂറുരൂപ നിരക്കിലാണ് കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ അക്കാദമി ഓഫ് സോഷ്യൽ സയൻസസ് (KBMASS)ന് 30 വർഷത്തേക്ക് പാട്ടത്തിന് നൽകുക.