കരുവന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എൽഡിഎഫിന് ജയം
Updated: Feb 22, 2026, 20:23 IST
കേരളത്തെ ഞെട്ടിച്ച ക്രമക്കേട് നടന്ന തൃശൂരിലെ കരുവന്നൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എൽഡിഎഫിന് ജയം. പത്തു വർഷത്തിനുശേഷമാണ് ബാങ്കിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മുഴുവൻ സീറ്റുകളിലും എൽഡിഎഫ് വീണ്ടും ഭരണം പിടിച്ചെടുത്തു.
3033 വോട്ടുകളാണ് പോൾ ചെയ്തത്. 1733 പാനൽ വോട്ടുകൾ എൽഡിഎഫിന് നേടി. തിരഞ്ഞെടുപ്പ് കോൺഗ്രസ് ബഹിഷ്‌കരിച്ചതോടെ മത്സരരംഗത്ത് സിപിഐഎമ്മും ബിജെപിയുമാണ് ഉണ്ടായിരുന്നത്.
ബിജെപിക്ക് 11 സീറ്റിൽ മാത്രമേ മത്സരിക്കാൻ കഴിഞ്ഞുള്ളു. രണ്ട് സീറ്റിൽ എതിരില്ലാതെ ഇടതുപക്ഷം വിജയിക്കുന്ന സാഹചര്യമുണ്ടായി. മാടായിക്കോണത്തെ സ്‌കൂളിൽ രാവിലെ ഒൻപതു മുതൽ വൈകീട്ട് മൂന്നുവരെയാണ് വോട്ടെടുപ്പ് നടന്നത്