ലഹരിക്കടത്ത് സംഘവുമായി ബന്ധം; മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
May 20, 2026, 15:57 IST
ലഹരി കടത്ത് സംഘവുമായി അടുത്ത ബന്ധം പുലർത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ സിപിഒ ഗോവിന്ദ് രാജിനെയാണ് സസ്‌പെൻഡ് ചെയ്തത്.മലപ്പുറം എസ് പി യാണ് നടപടി സ്വീകരിച്ചത്. 40 ഗ്രാം എംഡിഎംഎയുമായി കരിപ്പൂരിൽ പിടിയിലായ പ്രതികളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും കൊണ്ടോട്ടി എഎസ്പിയും നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്നും മലപ്പുറം എസ് പി അറിയിച്ചു.ലഹരി സംഘവുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് കരിപ്പൂർ സ്റ്റേഷനിലെ സിപിഒ ധനേഷിനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.