വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലിൽ ചാരായം; രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നു

 

കോഴിക്കോട് താമരശ്ശേരിയില്‍ സ്കൂൾ വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കണ്ടെത്തിയ സംഭവത്തിൽ , മദ്യം എത്തിച്ച് നൽകിയതായി സംശയിക്കുന്ന പത്താംക്ലാസ് വിദ്യാർത്ഥിയുടെ രണ്ടാനച്ഛൻ വിദേശത്തേക്ക് കടന്നതായി റിപ്പോർട്ട്.സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ ഇയാളുടെ വീടിന് സമീപത്തെ തോട്ടത്തിൽ നിന്ന് 56 കുപ്പി വ്യാജമദ്യവും, ഇയാളുടേതെന്ന് കരുതുന്ന വാറ്റ് കേന്ദ്രത്തിൽ നിന്ന് 220 കുപ്പി വ്യാജമദ്യവും എക്‌സൈസ് സംഘം കണ്ടെത്തിയിരുന്നു.സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനോ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനോ അധികൃതർക്ക് സാധിക്കാത്തതാണ് ഇയാൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതെന്ന ആക്ഷേപം ശക്തമാണ്.

സ്‌കൂളിലെ ചില കുട്ടികൾ മദ്യം ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് അധ്യാപകർ നടത്തിയ ബാഗ് പരിശോധനയാണ് വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലിൽ ചാരായം കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ, സഹപാഠിയായ മറ്റൊരു വിദ്യാർത്ഥിയാണ് തനിക്ക് ഇത് എത്തിച്ചു നൽകിയതെന്ന് കുട്ടി വെളിപ്പെടുത്തി. മറ്റ് ചില കുട്ടികൾക്കും ഇത്തരത്തിൽ ചാരായം നൽകിയിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു.തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു