എൽ.എൽ.ബി. പ്രവേശനം; ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

 

കേരളത്തിലെ നാല് ഗവൺമെന്റ് ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും 32 സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കുമുള്ള സംയോജിത പഞ്ചവത്സര എൽ.എൽ.ബി. കോഴ്‌സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അന്തിമ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്‌മെന്റ്‌റ് മെമ്മോയും പ്രോസ്‌പെക്ടസ് ക്ലോസ് 19ൽ നിർദേശിച്ചിട്ടുള്ള അസ്സൽ രേഖകളും സഹിതം ബന്ധപ്പെട്ട കോളേജിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം. ഓഗസ്റ്റ് 18 മുതൽ 21ന് വൈകിട്ട് 3 മണി വരെയാണ് പ്രവേശനത്തിനുള്ള സമയം.

അലോട്ട്‌മെന്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2332120, 0471-2338487.

.