തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം കോർപ്പറേഷൻ തിരിച്ചുപിടിക്കാൻ കോൺഗ്രസ്; കെ എസ് ശബരീനാഥൻ മേയർ സ്ഥാനാർത്ഥി
Nov 3, 2025, 00:07 IST
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ തിരിച്ചുപിടിക്കാനുളള ശ്രമങ്ങൾ ശക്തമാക്കി കോൺഗ്രസ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാർഥി പ്രഖ്യാപനം നടത്തി. മുൻ എംഎൽഎ ശബരിനാഥനാണ് മേയർ സ്ഥാനാർഥി. ശബരിനാഥൻ കവടിയാറിൽ മത്സരിക്കും. ഇതടക്കം 48 സ്ഥാനാർഥികളുടെ പട്ടികയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. ഘടകകക്ഷികളുമായി ആലോചിച്ച് ബാക്കി സീറ്റുകളിലെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുമെന്ന് കെ.മുരളീധരൻ പറഞ്ഞു.ജനകീയ വിചാരണ ജാഥ നാളെ മുതൽ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജാഥ ഉദ്ഘാടനം ചെയ്യും. പത്തിൽ നിന്ന് 51ലെത്തുക എന്നതാണ് ലക്ഷ്യമെന്നും മുരളീധരൻ പറഞ്ഞു. 84 സീറ്റുകളിലാണ് കഴിഞ്ഞ തവണ കോൺഗ്രസ് നഗരസഭയിൽ മത്സരിച്ചത്.