തദ്ദേശ തെരഞ്ഞെടുപ്പ്: കൊച്ചി കോർപറേഷൻ എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
Nov 12, 2025, 15:57 IST
തദ്ദേശ തിരഞ്ഞെടുപ്പിൽ കൊച്ചി മുനിസിപ്പൽ കോർപറേഷനിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 70 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് നിലവിൽ പ്രഖ്യാപിച്ചത്. ആറ് ഡിവിഷനുകളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും. 59 സീറ്റുകളിൽ സിപിഎം മത്സരിക്കും. 8 സീറ്റുകളിൽ സിപിഐയും കേരള കോൺഗ്രസ് 3 സീറ്റുകളിലും എൻസിപി, ജനതാദൾ എന്നിവർ 2 സീറ്റിലും ഐഎൻഎൽ, കേരള കോൺഗ്രസ് എസ് എന്നിവർ ഓരോ സീറ്റിലും മത്സരിക്കും.
എൽഡിഎഫ് സ്ഥാനാർത്ഥി പട്ടികയിൽ മുൻ യുഡിഎഫ് നേതാക്കൾ ഇടംനേടിയിട്ടുണ്ട്. എ.വി സാബു, പി.എം ഹാരിസ്, എം.ബി മുരളീധരൻ, ഗ്രേസി ജോസഫ് എന്നിവർ ആദ്യ പട്ടികയിൽ ഇടംപിടിച്ചു.നിലവിലെ യുഡിഎഫ് കൗൺസിലർ ഷീബ ഡുറോമാണ് തോപ്പുംപടി ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി. പാർട്ടിയിലെ പ്രശ്‌നങ്ങളുൾപ്പടെ മുന്നണി മാറ്റത്തിന് കാരണമായതായി ഷീബ ചൂണ്ടിക്കാട്ടുന്നു