കുണ്ടമൺകടവ് പാലത്തിൽ നിന്നും വെള്ളത്തിലേക്ക് എടുത്തുചാടിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി
Feb 10, 2026, 18:08 IST
കുണ്ടമൺ കടവ് പാലത്തിൽ നിന്നും യുവതി വെള്ളത്തിലേക്ക് എടുത്തുചാടി. വിളപ്പിൽശാല സ്വദേശി ആതിരയാണ് പാലത്തിൽ നിന്നും പുഴയിലേക്ക് എടുത്ത് ചാടിയത്. സംഭവം കണ്ടു നിന്ന നാട്ടുകാർ പിന്നാലെ ചാടി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. രാജാജി നഗറിൽ നിന്നും, കാട്ടാക്കടയിൽ നിന്നും ഫയർഫോഴ്സ് സംഘങ്ങൾ സ്ഥലത്തെത്തിയിരുന്നു. പിന്നീട് ഫയർഫോഴ്സിന്റെ ആംബുലൻസിൽ യുവതിയെ ശ്രീരാമകൃഷ്ണ ആശുപത്രിയിൽ എത്തിച്ചു. യുവതി വെള്ളത്തിലേക്ക് ചാടിയതിന്റെ കാരണം വ്യക്തമല്ല