തിരുവനന്തപുരത്ത് ലോറി ബസ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; ഒരാൾ മരിച്ചു, മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

 
തിരുവനന്തപുരത്ത് ലോറി ബസ്റ്റോപ്പിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. കുളപ്പട സ്വദേശി ഷീലയാണ് മരിച്ചത്. ബസ് കാത്തു നിന്ന വൈദ്യ വിനോദ്, വൈഗ വിനോദ്, ദിയ ലക്ഷ്മി എന്നീ വിദ്യാർത്ഥികൾ‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉഴമലയ്ക്കൽ എലിയാവൂരിൽ രാവിലെ ഒമ്പത് മണിക്കായിരുന്നു സംഭവം. നെടുമങ്ങാട് നിന്ന് ആര്യനാടേക്ക് വന്ന ലോറിയാണ് നിയന്ത്രണം വിട്ട് ബസ്റ്റോപ്പിൽ ഇടിച്ചുകയറിയത്. ലോറിയിലെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ക്ലീനറെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിൽ ആയിരുന്നു.