മലങ്കര കത്തോലിക്കാ സഭക്ക് രണ്ട് പുതിയ മെത്രാൻമാർ; മെത്രാഭിഷേകം സെപ്റ്റംബർ 22ന് തിരുവനന്തപുരത്ത്
Sep 19, 2025, 19:46 IST
മലങ്കര കത്തോലിക്കാ സഭക്ക് രണ്ട് പുതിയ മെത്രാൻമാർ. ഡോ. കുര്യക്കോസ് തടത്തിൽ യൂറോപ്പിലെ മലങ്കര സുറിയാനി കത്തോലിക്കാ അപ്പസ്‌തോലിക വിസിറ്റേറ്ററായും ഡോ. ജോൺ കുറ്റിയിൽ തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ സഹായമെത്രാനായും നിയമിതനായി. അടൂർ മാർ ഇവാനിയോസ് നഗറിൽ നടന്ന ചടങ്ങിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയാണ് പ്രഖ്യാപനം നടത്തിയത്. 22ന് തിരുവനന്തപുരത്ത് മെത്രാഭിഷേകം നടക്കും. കോട്ടയം അമയന്നൂർ സ്വദേശിയാണ് ഡോ. കുര്യാക്കോസ്. തടത്തിൽ കൊട്ടാരക്കര സ്വദേശിയാണ് ഡോ. ജോൺ കുറ്റിയിൽ