കുട്ടികളുടെ അടക്കം അശ്ലീല വീഡിയോകൾ ടെലഗ്രാം വഴി വിൽക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശി അറസ്റ്റിൽ

 

ടെലഗ്രാം വഴി കുട്ടികളുടേതുൾപ്പെടെ അശ്ലീല  വീഡിയോകളുടെ വില്പന നടത്തിയ യുവാവ് അറസ്റ്റിൽ. മലപ്പുറം ചുങ്കത്തറ സ്വദേശി സഫ്വാനെയാണ് മലപ്പുറം സൈബർ ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്.സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീല ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച് സാമ്പത്തിക ലാഭം നേടുകയായിരുന്നു ഇയാൾ എന്ന് പൊലീസ് വ്യക്തമാക്കി.