മലപ്പുറം മേൽമുറിയിൽ രണ്ട് പെൺകുട്ടികൾ മുങ്ങി മരിച്ചു
Updated: May 10, 2024, 17:44 IST
മേൽമുറിയിൽ രണ്ട് പെൺകുട്ടികൾ മുങ്ങി മരിച്ചു. നാലും ആറും വയസുള്ള പെൺകുട്ടികളാണ് മുങ്ങി മരിച്ചത്. മേൽമുറി പൊടിയാട് ക്വാറിയിലാണ് അപകടമുണ്ടായത്. വിരുന്നു വന്ന സഹോദരിമാരുടെ മക്കളാണ് മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്