കോഴിക്കോട്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

 

കോഴിക്കോട് ബാലുശ്ശേരിയിൽ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഉണ്ണികുളം മങ്ങാട് സ്വദേശി സി.പി. ലത്തീഫ് (59) ആണ് ബാലുശേരി പോലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികൾക്കെതിരെ ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ മൂന്ന് സംഭവങ്ങളിലും പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

ഇരുചക്രവാഹനത്തിൽ കയറ്റി കുട്ടികളെ വീട്ടിലെത്തിച്ച ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.