ക്ലിനിക് ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ
Updated: Aug 26, 2025, 15:04 IST
കോഴിക്കോട് ഉള്ളേരിയിൽ സ്വകാര്യ ക്ലിനിക് ജീവനക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി പിടിയിലായി. പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിമിനെയാണ് അത്തോളി പൊലീസ് പിടികൂടിയത്.
തിങ്കളാഴ്ച രാവിലെയാണ് കേസ് ആസ്പദമായ സംഭവം പ്രതി ക്ലിനിക്കിൽ എത്തിയ ശേഷം യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതിക്കായി പൊലീസ് തെരച്ചിൽ നടത്തിയത്.പീഡനശ്രമത്തിന് ശേഷം വസ്ത്രങ്ങൾ ഉപേക്ഷിച്ചാണ് പ്രതി കടന്നുകളഞ്ഞത്. വസ്ത്രത്തിൽ നിന്ന് ലഭിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.