ട്രെയിനിൽ വിദ്യാർത്ഥിനിയെ കടന്നുപിടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

 
ട്രെയിനിൽ വിദ്യാർത്ഥിനിയെ കടന്നുപിടിക്കാൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശിനിയായ തൃശൂർ ലോ കോളേജ് വിദ്യാർത്ഥിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്. സംഭവമുണ്ടായ ഉടൻതന്നെ പെൺകുട്ടി റെയിൽവേ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ഉടൻതന്നെ പ്രതിയെ പിടികൂടി.പ്രതിയെ തമ്പാനൂർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.