ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി പെരുമ്പാവൂരിൽ പിടിയിൽ
Jun 4, 2026, 17:33 IST
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പെരുമ്പാവൂരിൽ നിന്ന് പൊലീസ് പിടികൂടി. ബംഗാൾ മുർഷിദാബാദ് സ്വദേശിയായ രാഹുൽ (28) ആണ് അറസ്റ്റിലായത്.
പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് ഹൗറ ഡോംജൂർ പൊലീസിന് കൈമാറി.ഫെബ്രുവരിയിൽ പശ്ചിമബംഗാളിലെ ഹൗറ ജില്ലയിലെ ഡോംജൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു കൊലപാതകം നടന്നത്. സംഭവത്തിന് ശേഷം പ്രതി കേരളത്തിലേക്ക് കടന്ന് പെരുമ്പാവൂരിൽ ഹെൽപ്പറായി ജോലി ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു.പെരുമ്പാവൂർ ടൗണിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.നേരത്തേയും ഇയാൾ പെരുമ്പാവൂരിൽ ജോലി ചെയ്തിട്ടുണ്ട്.