ആലുവയിലെ പെൺകുട്ടിയുടെ കുടുംബത്തിന് എഴുപതിനായിരം തിരികെ നൽകി; ബാക്കി അടുത്തമാസം 20നകം
ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകി മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവ് മുനീർ. പണം താൻ സൂക്ഷിക്കാമെന്ന് പറഞ്ഞ് കുട്ടിയുടെ പിതാവിൽ നിന്ന് പല തവണകളായി 1,20,000 രൂപയാണ് ഇയാൾ കൈപ്പറ്റിയത്. എഴുപതിനായിരം രൂപ മൂനീർ തിരികെ നൽകി.
ബാക്കി അമ്പതിനായിരം ഡിസംബർ ഇരുപതിനകം നൽകാമെന്ന് മുനീർ ഒപ്പിട്ട് നൽകിയിട്ടുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ് പറയുന്നു. സംഭവം വിവാദമായതോടെയാണ് നീക്കമെന്നാണ് സൂചന. ഹിന്ദി സംസാരിക്കാനറിയാവുന്ന മുനീർ ഭാഷാ സഹായിയായിട്ടാണ് പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം കൂടിയത്. ഓഗസ്റ്റ് അഞ്ച് മുതൽ പത്ത് വരെയുള്ള തീയതികളിലാണ് അഞ്ച് വയസുകാരിയുടെ പിതാവിൽ നിന്ന് പണം വാങ്ങിയത്. എഴുപതിനായിരം രൂപ തിരിച്ചുനൽകി. ബാക്കി ചോദിച്ചെങ്കിലും കൊടുത്തില്ല. ഒടുവിൽ മറ്റ് രണ്ട് പേരുടെ സാന്നിദ്ധ്യത്തിൽ ഈ മാസം അഞ്ചിന് നടന്ന മദ്ധ്യസ്ഥ ചർച്ചയിലാണ് മുനീർ ഒപ്പിട്ടുകൊടുത്തത്.