ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ യുവാവിനെ തെരുവുനായ ആക്രമിച്ചു
Jul 29, 2024, 10:55 IST
ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ യുവാവിനെ തെരുവുനായ ആക്രമിച്ചു. ഇന്ന് രാവിലെ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ വെച്ചാണ് സംഭവം. തെരുവുനായയുടെ കടിയേറ്റ യുവാവിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിൻറെ കാലിനാണ് കടിയേറ്റത്. പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ നായ് ആക്രമിക്കുകയായിരുന്നു.
എറണാകുളത്ത് ജോലിക്കായുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന യുവാവിനെയാണ് നായ കടിച്ചത്. ഇതോടെ യുവാവിന് ഇൻറർവ്യുവിന് പോകാനായില്ല. ആലപ്പുഴ റെയിൽവെ സ്റ്റേഷനിലെ തെരുവുനായകളുടെ ശല്യം സംബന്ധിച്ച് നേരത്തെയും പരാതി ഉയർന്നിരുന്നു.