മംഗളൂരു-കൊല്ലം ഓണം പ്രത്യേക ട്രെയിൻ നാളെ സർവീസ് നടത്തും
Aug 24, 2026, 14:29 IST
ഓണത്തിരക്ക് കണക്കിലെടുത്ത് മംഗളൂരു-കൊല്ലം റൂട്ടിൽ പ്രത്യേക ട്രെയിൻ നാളെ സർവീസ് നടത്തും. മംഗളൂരുവിൽ നിന്ന് രാവിലെ എട്ടിന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06052 വൈകിട്ട് 6.45ന് കൊല്ലത്ത് എത്തും. മടക്ക ട്രെയിൻ നമ്പർ 06051 കൊല്ലത്തുനിന്ന് രാത്രി ഒമ്പതിന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 9.30ന് മംഗളൂരുവിലെത്തും.സെക്കൻഡ് എസി–1, തേഡ് എസി–3, സ്ലീപ്പർ–10, ജനറൽ–4 എന്നിങ്ങനെയാണ് കോച്ചുകൾ. കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.