മാണി സി. കാപ്പനെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പിൻവലിച്ചു

 

ചെക്ക് കേസിൽ മാണി സി. കാപ്പൻ എംഎൽഎയ്‌ക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പിൻവലിച്ചു. മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. തിങ്കളാഴ്ച മാണി സി. കാപ്പൻ നേരിട്ട് കോടതിയിലെത്തി അപേക്ഷ നൽകിയതിനെ തുടർന്നാണ് വാറന്റ് പിൻവലിച്ചത്.

കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് നേരത്തെ കാപ്പനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

മുംബൈ വ്യവസായി ദിനേശ് മേനോന്റെ പരാതിയിലാണ് ബോറിവലി മജിസ്‌ട്രേറ്റ് കോടതി കാപ്പന് ഒരു വർഷം തടവും പിഴയും ശിക്ഷ വിധിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി.നാലു കേസുകളിലായി 5.3 കോടി രൂപ പലിശ സഹിതം നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടിരുന്നു.

തനിക്കെതിരായ ശിക്ഷാ വിധിക്കെതിരേ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മാണി സി. കാപ്പന്‍ വ്യക്തമാക്കി