മഞ്ജു വാര്യരുടെ മാനനഷ്ടക്കേസ്: അഭിഭാഷകനെ വേണ്ടെന്ന് സനൽകുമാർ ശശിധരൻ
Updated: Oct 6, 2026, 19:40 IST
നടി മഞ്ജു വാര്യർ നൽകിയ മാനനഷ്ടക്കേസിൽ അഭിഭാഷകന്റെ സേവനം ആവശ്യമില്ലെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ കോടതിയെ അറിയിച്ചു. കേസിൽ താൻ നേരിട്ട് വാദിക്കാമെന്നും സനൽകുമാർ വ്യക്തമാക്കി.മഞ്ജു വാര്യർ നൽകിയ പരാതിയിലെ ഒപ്പ് വ്യാജമാണെന്നും സനൽകുമാർ കോടതിയിൽ ആരോപിച്ചു. എതിർകക്ഷികളുടെ വാദം കൂടി കേൾക്കുന്നതിനായി കേസ് ഈ മാസം 17ലേക്ക് മാറ്റി.
എറണാകുളം മുൻസിഫ് കോടതിയിലാണ് നടി കേസ് ഫയൽ ചെയ്തത്. തന്നെ നിരന്തരം അപമാനിക്കുന്ന പ്രതികരണങ്ങളാണ് സംവിധായകൻ നടത്തുന്നതെന്നാണ് നടി സമർപ്പിച്ച ഹർജിയിൽ പറയുന്നത്. സനൽകുമാർ ശശിധരനെ ഒന്നാം പ്രതിയാക്കിയും മറുനാടൻ മലയാളി എഡിറ്റർ സാജൻ സ്കറിയയെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്ന് മഞ്ജുവിന്‍റെ അഭിഭാഷക ശാന്തി മായാദേവി വ‍്യക്തമാക്കിയിരുന്നു.