മണ്ണഞ്ചേരി കുറുവ മോഷണക്കേസ്; കട്ടുപൂച്ചൻ' പ്രതിയല്ലന്ന് കോടതി
Jul 22, 2026, 14:12 IST
ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ രണ്ടാം പ്രതിയായ കട്ടുപൂച്ചനെ വെറുത്ത വിട്ട് കോടതി.തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് വിധി പ്രസ്താവിച്ചത്. അതേസമയം, കേസിലെ മുഖ്യപ്രതി സന്തോഷ് സെൽവം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
2024ലാണ് ആലപ്പുഴയെ ഭീതിയിലാഴ്ത്തിയ കുറുവ സംഘത്തിന്റെ മോഷണ പരമ്പര നടന്നത്. വീടുകൾ കേന്ദ്രീകരിച്ച് നടന്ന മോഷണങ്ങൾക്ക് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.വിവിധ സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവിൽ ഏറെ സാഹസികമായാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.