സിപിഎമ്മിനെ പരിഹസിച്ച് മനു തോമസ്; 'പാർട്ടിക്ക് പിണറായി പേടിയും സ്തുതിയും'

 

സിപിഎമ്മിനെ പരിഹസിച്ച് ഡിവൈഎഫ്‌ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് മനു തോമസ്. പാർട്ടിക്ക് പിണറായി പേടിയും പിണറായി സ്തുതിയുമാണെന്നും, ബാക്കിയുള്ളവർ ജൂനിയർ പിണറായിമാരായി നടക്കുകയാണെന്നും മനു തോമസ് ഫെയ്സ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.

പിണറായി ഇല്ലാതായാലും പിണറായിയെ പേടിച്ച് ചിലർ ഉറക്കത്തിൽ ഞെട്ടിയുണരുമെന്നും മനു തോമസ് കുറിച്ചു. നേരേ നിന്ന് രണ്ടുപേർ രണ്ട് ചോദ്യം ചോദിച്ചാൽ തീരുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു.