പാലക്കാട് എക്‌സൈസിൽ കൂട്ട സ്ഥലംമാറ്റം; 8 വനിതകൾ ഉൾപ്പെടെ 59 ഉദ്യോഗസ്ഥർക്ക് ഉത്തരവ് ലഭിച്ചു

 

പാലക്കാട് എക്‌സൈസ് വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 8 വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 59 ഉദ്യോഗസ്ഥരെയാണ് അടിയന്തരമായി സ്ഥലംമാറ്റിയത്.മാനദണ്ഡങ്ങൾ മറികടന്നാണ് നടപടി നടന്നതെന്ന് ആരോപിച്ച് ഉദ്യോഗസ്ഥർ രംഗത്തെത്തി. കോൺഗ്രസ് അനുകൂല സംഘടനകളുടെ ശുപാർശ പ്രകാരമാണ് സ്ഥലംമാറ്റമെന്നാണ് ചില ഉദ്യോഗസ്ഥരുടെ ആരോപണം.ചെക്ക്‌പോസ്റ്റ് ഒഴികെയുള്ള ഓഫീസുകളിൽ എക്‌സൈസ് ഉദ്യോഗസ്ഥരുടെ സേവനകാലാവധി രണ്ട് വർഷമായി സർക്കാർ നിജപ്പെടുത്തിയിരുന്നെങ്കിലും, മൂന്ന് മാസം മുമ്പ് മാത്രം സ്ഥലംമാറ്റം ലഭിച്ചവരെ ഉൾപ്പെടെ വീണ്ടും മാറ്റിയതായി പറയുന്നു.കേരള എക്‌സൈസ് സ്റ്റാഫ് അസോസിയേഷനിലെ ഇടത് അനുകൂല സംഘടന ഭാരവാഹികളെയും ചട്ടവിരുദ്ധമായി മാറ്റിയതായും ആരോപണം ഉയർന്നിട്ടുണ്ട്.