കോഴിക്കോട്ട് വൻ കഞ്ചാവ് വേട്ട; 16 കിലോ തൂക്കം വരുന്ന 3140 കഞ്ചാവ് മിഠായി പിടിച്ചെടുത്തു

 

കോഴിക്കോട് എക്‌സൈസ് നടത്തിയ പരിശോധനയിൽ വൻ തോതിൽ കഞ്ചാവ് മിഠായികൾ പിടിച്ചെടുത്തു. കൊളത്തറ ക്രസന്റ് ബസാറിൽ നിന്നാണ് 16 കിലോഗ്രാം തൂക്കമുള്ള 3,140 കഞ്ചാവ് മിഠായികൾ എക്‌സൈസ് പിടിച്ചെടുത്തത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് തുടരുന്ന ലഹരിവിരുദ്ധ പരിശോധനകൾക്കിടെയാണ് വിദ്യാർഥികളെ ലക്ഷ്യമിട്ട് വൻതോതിൽ സംഭരിച്ചിരുന്ന കഞ്ചാവ് മിഠായികൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്.