പറവൂർ കവലയിൽ വൻ ലഹരി വേട്ട; മൂന്ന് നില കെട്ടിടത്തിൽ നിന്ന് ഹാഷിഷ് ഓയിൽ പിടികൂടി
പറവൂർ കവലയിൽ മൂന്ന് നില കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ ലഹരി മരുന്ന് പിടികൂടി. കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന നാല് പ്രതികൾ വീടിനുള്ളിലെ അടച്ചിട്ട മുറിയിൽ ഒളിച്ചിരിക്കുകയാണെന്ന് എക്‌സൈസ് അറിയിച്ചു.വെള്ളിയാഴ്ച ഉച്ചയോടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആലുവ പൊലീസിന്റെ സഹായത്തോടുകൂടി എക്‌സൈസ് ഇന്റലിജൻസ് വിഭാഗം പരിശോധനയ്‌ക്കെത്തിയത്. ഉദ്യോഗസ്ഥരെ കണ്ടതോടെ മൂന്നാം നിലയിലെ മുറിയിലേക്ക് കയറി വാതിൽ അടച്ച പ്രതികൾ ഹാഷിഷ് ഓയിൽ അടുത്തുള്ള പറമ്പിലേക്ക് വലിച്ചെറിഞ്ഞു. ഇത് എക്‌സൈസ് സംഘം കണ്ടെത്തുകയായിരുന്നു
പ്രതികൾ കോളേജുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിതരണം ചെയ്യുന്ന സംഘമാണെന്നാണ് സംശയം. വീട്ടിനുള്ളിൽ കൂടുതൽ ലഹരി മരുന്നുകൾ സൂക്ഷിച്ചിട്ടുണ്ടാകാമെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു .എന്നാൽ മുറിയിൽ കയറി വാതിലടച്ച സംഘം കൈവശമുള്ള ലഹരി മരുന്ന് നശിപ്പിച്ചു കളയാനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല