മലപ്പുറത്ത് ചെരിപ്പ് നിർമ്മാണ കമ്പനിയിൽ വൻ തീപിടുത്തം; ആളപായമില്ല

 
മലപ്പുറം പൂക്കോട്ടൂരിൽ പ്രവർത്തിക്കുന്ന ചെരിപ്പ് നിർമ്മാണ കമ്പനിയിൽ വൻ തീപിടുത്തം. ‘ഫൂട്ട് വെൽ’ എന്ന സ്ഥാപനത്തിലാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ തീപിടുത്തം ഉണ്ടായത്. മുൻഭാഗത്ത് തീ കണ്ടതോടെ സ്ത്രീകളക്കമുള്ള തൊഴിലാളികൾ പുറത്തേക്ക് ഇറങ്ങി രക്ഷപെട്ടതിനാൽ ആളപായമുണ്ടായില്ല. രണ്ടര മണിക്കൂറിനു ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞത്. കരിപ്പൂർ വമാനത്താവളത്തിൽ നിന്നടക്കം ആറ് അഗ്നിശമന യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. ചെരുപ്പുകളും നിർമ്മാണത്തിനായി സൂക്ഷിച്ച അംസ്‌കൃത വസ്‌ത്‌ക്കളുമടക്കം കമ്പനിയാകെ പൂർണമായും കത്തിനശിച്ചു. പ്രാഥമിക കണക്കുകൾ പ്രകാരം വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.