പട്ടത്ത് ഗോഡൗണിൽ വൻ തീപ്പിടിത്തം; നാല് യൂണിറ്റ് അഗ്‌നിരക്ഷാസേന സ്ഥലത്ത്
Aug 16, 2026, 13:54 IST
തിരുവനന്തപുരം പട്ടത്ത് മെത്തയടക്കമുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപ്പിടിത്തം. ജോയ് ഫർണിച്ചർ എന്ന സ്ഥാപനത്തിന്റെ സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.
ഗോഡൗണിൽ നിന്ന് ശക്തമായ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നാട്ടുകാർ വിവരമറിയിച്ചത്. പിന്നാലെ അഗ്‌നിരക്ഷാസേനയുടെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. തീ പൂർണമായും അണയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
ഗോഡൗണിന്റെ ഏത് ഭാഗത്താണ് തീ പടർന്നതെന്ന് വ്യക്തമല്ല. സമീപത്തെ കടകളിൽനിന്ന് സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാൻ ആവശ്യമായാൽ കൂടുതൽ അഗ്‌നിരക്ഷാസേനാ യൂണിറ്റുകൾ എത്തിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.