കഴക്കൂട്ടം മേനംകുളത്ത് വൻ തീപിടുത്തം;  തീ നിയന്ത്രണവിധേയമാക്കി

 

തിരുവനന്തപുരം കഴക്കൂട്ടം മേനംകുളത്ത് വൻ തീപിടുത്തം . വ്യവസായ വകുപ്പിന് കീഴിലുള്ള പ്രദേശത്താണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പ്രദേശത്ത് പരക്കെ പുക ഉയരുകയാണ് .
കഴക്കൂട്ടം ചാക്ക എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്‌സ് എത്തി പ്രദേശത്തെ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.  സ്ഥലത്ത് ഭാരത് ഗ്യാസിന്റെ റീഫിലിംഗ് അടക്കമുള്ള പ്‌ളാൻറ് പ്രവർത്തിക്കുന്നതിനാൽ തീപിടുത്തം ഉണ്ടായത് ആശങ്ക ഉണ്ടാക്കിയിരുന്നു.