തൃശൂരിൽ എംബിബിഎസ് വിദ്യാര്‍ഥിനി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

 

തൃശൂരിൽ എംബിബിഎസ് വിദ്യാര്‍ഥിനി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു.തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്നാണ് കുട്ടി ചാടിയത്.ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് സ്‌നേഹ പൗലോസാണ് മരിച്ചത്. കോട്ടയം സ്വദേശിനിയാണ്.20വയസായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏതാനും ദിവസങ്ങളായി സ്നേഹ കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്നും ഈ കോഴ്സ് തിരഞ്ഞെടുത്തതില്‍ ഉ\ള്‍പ്പെടെ ആശങ്കകള്‍ ഉണ്ടായിരുന്നുവെന്നും സഹപാഠികള്‍ പറയുന്നു. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്.