മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

 

മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തീർപ്പാക്കി. നിലവിൽ ചോദ്യം ചെയ്യൽ മാത്രമാണ് നടക്കുന്നതെന്നും അറസ്റ്റ് ആലോചിച്ചിട്ടില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചതോടെയാണ് ഹർജി തീർപ്പാക്കിയത്.

ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യലിനായി എസ്‌ഐടി നോട്ടീസ് നൽകി വിളിപ്പിക്കുമെന്നാണ് വിവരം. നേരത്തെ ഹർജിയിൽ കോടതി വിശദമായ വാദം കേട്ടിരുന്നു.ആന്റോ അഗസ്റ്റിന്റെ ഓഫീസിലും വീട്ടിലും നടത്തിയ പരിശോധനയുടെ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. പരിശോധനയിൽ കണ്ടെത്തിയ ചില വസ്തുക്കളുടെ ഫോറൻസിക് പരിശോധനാ ഫലങ്ങളും ലഭിക്കാനുണ്ട്. ഇവ ലഭിച്ചശേഷമായിരിക്കും ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട തുടർനടപടികളിലേക്ക് പൊലീസ് കടക്കുക.