കൊല്ലം ചടയമംഗലത്ത് മദ്യലഹരിയിൽ മധ്യവയസ്‌കനെ തലയ്ക്കടിച്ച് കൊന്നു
Updated: Oct 15, 2025, 14:59 IST
കൊല്ലം ചടയമംഗലത്ത് മദ്യ ലഹരിയിൽ മധ്യവയസ്‌കനെ തലയ്ക്കടിച്ച് കൊന്നു. ചടയമംഗലം സ്വദേശി നൗഷാദ് (53) ആണ് കൊല്ലപ്പെട്ടത്. കരകുളം സ്വദേശി ദിജേഷാണ് പ്രതി. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ബിവറേജിന് സമീപം അടഞ്ഞു കിടന്ന കള്ള് ഷാപ്പിലായിരുന്നു കൊലപാതകം. സിമന്റ് കട്ട കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. മദ്യലഹരിയിൽ പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.