പാൽവില ഉടൻ വർദ്ധിപ്പിക്കില്ലെന്ന് മിൽമ
Jul 15, 2025, 17:21 IST
പാൽവില ഉടൻ വർദ്ധിപ്പിക്കില്ലെന്ന് മിൽമ ബോർഡ് വ്യക്തമാക്കി. മിൽമ ബോർഡ് യോഗത്തിലാണ് തീരുമാനം. വിവിധ മേഖല യൂണിയനുകളുടെ നിർദ്ദേശം ചർച്ച ചെയ്യാനാണ് മിൽമ ഭരണസമിതി യോഗം ചേർന്നത്. തിരുവനന്തപുരം എറണാകുളം മലബാർ യൂണിയനുകൾ പാലിന്റെ വില കൂട്ടാൻ ശുപാർശ ചെയ്തിരുന്നു. 60 രൂപയാക്കി ഉയർത്തണമെന്നാണ് ആവിശ്യം.
നിലവിൽ കൊഴുപ്പേറിയ പാൽ ലിറ്ററിന് 56 രൂപയ്ക്കാണ് വിൽക്കുന്നത്. 10 രൂപ വർധിപ്പിച്ചാൽ ലിറ്ററിന് 60 രൂപയ്ക്ക് മുകളിലാകും. 2022 ഡിസംബറിലാണ് ഇതിന് മുൻപ് സംസ്ഥാനത്ത് പാൽ വില കൂട്ടിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാൽ വില വർധിപ്പിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. തുടർന്നാണ് മിൽമ ബോർഡ് യോഗം ചേർന്നത്.