പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂടു പായസം വീണു
Jun 15, 2026, 13:22 IST
പ്രിയദർശിനി പദ്ധതിയുടെ കൊല്ലം മണ്ഡലത്തിലെ ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ വച്ച് നടന്ന പരിപാടിയിലാണ് സംഭവം .യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ബസിനകത്ത് പായസം വിതരണം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിതരണത്തിനിടെ ചൂട് പായസം മന്ത്രിയുടെ തലയിൽ വീഴുകയായിരുന്നു.സംഭവത്തെ തുടർന്ന് മന്ത്രി സീറ്റിൽ നിന്ന് പെട്ടെന്ന് എഴുന്നേറ്റ് പ്രതികരിച്ചതായും ദൃശ്യങ്ങളിൽ കാണാം. ഒപ്പമുണ്ടായിരുന്നവർ ഷാൾ ഉൾപ്പെടെ ഉപയോഗിച്ച് മന്ത്രിയുടെ മുഖവും തലയും വൃത്തിയാക്കി.തുടർന്ന് മന്ത്രി ചിന്നക്കടവ് വരെ ബസിൽ യാത്ര തുടരുകയും പിന്നീട് മടങ്ങിപ്പോകുകയും ചെയ്തു.