മന്ത്രിയുടെ സന്ദർശനം പ്രഹസനം; മുതലപ്പൊഴിയിൽ സന്ദർശനത്തിനെത്തിയ കേന്ദ്രസഹമന്ത്രി ജോർജ് കുര്യനെ തടഞ്ഞ് പ്രതിഷേധം

 

 

മുതലപ്പൊഴിയിൽ സന്ദർശനം നടത്താൻ എത്തിയ കേന്ദ്രസഹമന്ത്രി ജോർജ് കുര്യനെതിരെ പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. വഴിയിൽ കുത്തിയിരുന്ന് മന്ത്രിയുടെ വാഹനം തടഞ്ഞു. മന്ത്രിയുടെ സന്ദർശനം പ്രഹസനമാണെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രതിഷേധം.

മുതലപ്പൊഴിയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം നടന്നിരുന്നു. ഈ യോഗം കഴിഞ്ഞ് മന്ത്രി പുറത്തേക്ക് വന്നപ്പോഴായിരുന്നു പ്രതിഷേധം. യോഗത്തിൽ അനുകൂല തീരുമാമുണ്ടായില്ലെന്നുംമന്ത്രിയെ കാണാൻ കോൺഗ്രസ് പ്രവർത്തകരെ അനുവദിച്ചില്ലെന്നും പ്രതിഷേധക്കാർ പറയുന്നു. 

മുതലപ്പൊഴിയിൽ തുടർച്ചയായി അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്. കഴിഞ്ഞ മാസം രണ്ട് അപകടങ്ങളിലായി ഒരാൾ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിന് പിന്നാലെ വള്ളത്തിന്റെ എൻജിൻ,വല,മീൻ എന്നിവയെല്ലാം നഷ്ടമായി. 16 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി.