ആലുവയിൽ നിന്ന് കാണാതായ പെൺകുട്ടിയെ പൂനെയിൽ കണ്ടെത്തി;

 

ആലുവയിൽ നിന്ന് കാണാതായ പെൺകുട്ടിയെ മഹാരാഷ്ട്രയിലെ പൂനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. ആലുവ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയത്.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് പെൺകുട്ടിയെ കാണാതായത്. കൂട്ടുകാരിയുടെ കൈയിൽ നിന്ന് പുസ്തകം വാങ്ങാൻ പോകുകയാണെന്ന് പറഞ്ഞ ശേഷമാണ്   പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്.തുടർന്ന് കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ പക്കലുണ്ടായിരുന്ന ഫോണ്‍ ആദ്യം സ്വിച്ച് ഓഫായിരുന്നു. ഇത് പിന്നീട് ഓണായി. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ ലൊക്കേഷൻ കണ്ടെത്തുകയായിരുന്നു.