എംഎൽഎമാരുടെ സത്യപ്രതിജ്ഞ നാളെ; പ്രോ ടെം സ്പീക്കർ ജി. സുധാകരൻ സത്യവാചകം ചൊല്ലിക്കൊടുക്കും
May 20, 2026, 13:36 IST
പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 9 മണിക്ക് നടക്കും. പ്രോ ടെം സ്പീക്കർ ജി. സുധാകരൻ സത്യവാചകം ചൊല്ലിക്കൊടുക്കും.പ്രോ ടെം സ്പീക്കറായി മന്ത്രിസഭ നിയോഗിച്ച ജി. സുധാകരൻ ലോക്ഭവനിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. നാളെ നടക്കുന്ന ചടങ്ങിൽ 139 എം.എൽ.എമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങുകൾ ജി. സുധാകരന്റെ നേതൃത്വത്തിലായിരിക്കും നടക്കുക.അടുത്ത ദിവസം സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കും. സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെയും വിജയിപ്പിക്കാനാണ് യു.ഡി.എഫ് നീക്കം. ഈ മാസം 29നാണ് പുതിയ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം