കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി
Aug 3, 2025, 15:32 IST
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ സമീപത്തായി കല്ലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഫോൺ കണ്ടെടുത്തത്.
ഇന്നലെ രാത്രി എട്ടുമണിയോടെ ജയിൽ സൂപ്രണ്ട് നടത്തിയ പരിശോധനയിലാണ ഫോൺ കണ്ടെടുത്തത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. മുമ്പും ഇത്തരത്തിൽ ജയിലിൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു.കണ്ണൂർ ജയിലിൽ മൊബൈൽ ഫോൺ സൗകര്യമുണ്ടെന്ന് സൗമ്യ വധക്കേസിൽ ജയിലിൽ കഴിയുന്ന ഗോവിന്ദച്ചാമി മൊഴി നൽകിയിരുന്നു