കാലവർഷക്കെടുതി:ദുരിതാശ്വാസ പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം
സംസ്ഥാനത്തെ മഴക്കെടുതിയില്‍ വിവിധ മേഖലകളിൽ പ്രഖ്യാപിച്ച ദുരിതാശ്വാസപാക്കേജിന് മന്ത്രിസഭ അംഗീകാരം നൽകി. മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ സഹായം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളം കയറിയ വീടുകളിലുള്ളവർക്ക് അടിയന്തരമായി 10,000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൂർണമായും കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് 6 ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 1882 ഹെക്ടര്‍ ഭൂമിയില്‍ കൃഷിനാശം സംഭവിച്ചെന്നും അതിനായി 6.44 കോടിരൂപ അനുവദിക്കാനുമാണ് തീരുമാനം.
മുഖ്യമന്ത്രി വി.ഡി സതീശന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം സംസ്ഥാനത്തെ മഴക്കെടുതി സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ സംസ്ഥാനത്ത് 462 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,748 പേരാണ് കഴിയുന്നത്.പത്തനംതിട്ടയിൽ 157 ക്യാമ്പുകളും കോട്ടയത്ത് 154 ക്യാമ്പുകളും ആലപ്പുഴയിൽ 81 ക്യാമ്പുകളുമാണ് പ്രവർത്തിക്കുന്നത്. ഇതുവരെ മഴക്കെടുതിയിൽ 26 പേർ മരിക്കുകയും 11 പേർക്ക് പരുക്കേൽക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തു.1,882 ഹെക്ടർ കൃഷിയിടമാണ് നശിച്ചത്. ഇതോടെ 23,537 കർഷകർക്ക് നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംസ്ഥാനത്ത് ഇതുവരെ 67.44 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.