മാസപ്പടി കേസ്; റിയാസുമായി സാമ്പത്തിക ഇടപാടില്ലെന്ന് സുഹൃത്ത് ഹസൻ വാരിസ്

 

മാസപ്പടി കേസിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ മൊഴി എസ്‌ഐടി രേഖപ്പെടുത്തി. റിയാസുമായി സാമ്പത്തിക ഇടപാടുകളൊന്നുമില്ലെന്നും റിയാസ് സുഹൃത്ത് മാത്രമാണെന്നും ഹസൻ വാരിസ് മൊഴി നൽകിയതായാണ് വിവരം.

നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഭീഷണിപ്പെടുത്തിയാണ് തന്റെ മൊഴി രേഖപ്പെടുത്തിയതെന്നും ഹസൻ വാരിസ് എസ്‌ഐടിക്ക് മൊഴി നൽകിയതായാണ് വിവരം. മകളെ കേസിൽ കുടുക്കുമെന്ന് ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും മൊഴിയിലുണ്ടെന്നാണ് റിപ്പോർട്ട്.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് ലഭിച്ച മൊഴികളും മറ്റ് വിവരങ്ങളും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് എസ്‌ഐടി ഹസൻ വാരിസിന്റെ മൊഴി രേഖപ്പെടുത്തിയത്.