ടെലഗ്രാം വഴി സ്ത്രീകളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചു; യുവാവിനെതിരെ കേസ്
സ്ത്രീകളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ടെലഗ്രാം വഴി പണം വാങ്ങി പ്രചരിപ്പിച്ചതായി പരാതി. സംഭവത്തിൽ കുന്നംകുളം ചൊവ്വന്നൂർ സ്വദേശി അനന്തുവിനെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു.ചൊവ്വന്നൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി . യുവതിയുടെ അശ്ലീലമായ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി സുഹൃത്ത് വഴി അറിഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിവരം പുറത്തറിയുന്നത്. സംശയം തോന്നിയ യുവതി പ്രതിയുടെ ഫോൺ വാങ്ങി പരിശോധിച്ചപ്പോഴാണ് നാൽപ്പതോളം സ്ത്രീകളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ഫോണിൽനിന്നും കണ്ടെത്തിയത്. ഇവ ടെലഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി പണം വാങ്ങി പ്രചരിപ്പിച്ചിരുന്നതായും പരാതിയിൽ പറയുന്നു.സംഭവമറിഞ്ഞ നാട്ടുകാർ യുവാവിനെ തടഞ്ഞു വെച്ച് ചോദ്യം ചെയ്യുകയും ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.