പുനലൂരിലെ മോർഫിങ് പരാതി: വിദ്യാർഥിക്കെതിരെ പൊലീസ് കേസ്; മൊബൈൽ ഫോൺ പരിശോധിക്കും
Oct 8, 2026, 18:42 IST
പുനലൂരിലെ മോർഫിങ് പരാതിയിൽ പൊലീസ് കേസെടുത്തു. അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നടപടി. ചിത്രങ്ങൾ വിറ്റ് പണം നേടിയെന്നും പരാതിയിൽ ആരോപണമുണ്ട്.എബിവിപി കോളജ് യൂണിറ്റ് വൈസ് പ്രസിഡന്റ് എസ്. അച്യുതിനെതിരെയാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പുനലൂർ പോളിടെക്‌നിക്കിലെ അഞ്ചാം സെമസ്റ്റർ വിദ്യാർഥിയാണ് അച്യുത്. പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാർഥിയുടെ മൊബൈൽ ഫോൺ പൊലീസ് പരിശോധിക്കും.പരാതി ഉയർന്നതിന് പിന്നാലെ അച്യുതിനെ കോളജിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.